വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച് മകനെ നഷ്ടപ്പെട്ടു ; അവയവദാനത്തിലൂടെ പിതാവ് പുതുജീവൻ നൽകിയത് അഞ്ചുപേർക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച് മകനെ നഷ്ടപ്പെട്ടു. മകന്റെ മരണം ഉറപ്പായ നിമിഷത്തിൽ പിതാവിന്റെ തീരുമാനത്തോടെ അഞ്ച് പേർക്ക് പുതിയ ജീവിതം. വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച ആദിത്യ എന്ന 21 കാരനിലൂടെയാണ് അവയവദാനം വഴി അഞ്ചുപേർക്ക് പുതുജീവിതം ലഭിച്ചത്.
2020ലെ ആദ്യ അവയവദാനം നടന്നത് ശാസ്തമംഗലം ടി സി 9/1418 ബിന്ദുലയിൽ മനോജ് – ബിന്ദു ദമ്പതികളുടെ മകൻ ആദിത്യയിലൂടെയായിരുന്നു. ഡിസംബർ 29നാണ് വെള്ളയമ്പലം ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അദിത്യയുടെ പിതാവ് മനോജ് അവയവങ്ങൾ ദാനം ചെയ്യുകയെന്ന തീരുമാനമെടുക്കുകയായിരുന്നു. അമ്മ ബിന്ദുവും അദിത്യയുടെ സഹോദരി സ്വാതികയും ആ തീരുമാനത്തിന് പിന്തുണയേകി. തുടർന്ന് കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് പ്രൊക്യുർമെന്റ് മാനേജർ മുരളീധരൻ അവയവദാനത്തിന്റെ പ്രസക്തി കുടുംബാംഗങ്ങളെ ധരിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന ഏജൻസിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ എ.റംലാബീവി അവയവദാനത്തിന് വേണ്ട നടപടികൾ സ്വീകരിച്ചു. ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങൾ കണ്ണാശുപത്രിയിലും നൽകി