
കോഴിക്കോട്: കെ എസ്ആർ ടി സി ബസ് ഇടിച്ച് ചികിത്സയിലായിരുന്ന ഭിന്ന ശേഷിക്കാരൻ മരിച്ചു. കൊടുവള്ളി ആറങ്ങോട് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഫി (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.
മുഹമ്മദ് തന്റെ മുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു അതുവഴി വന്ന കെ എസ് ആർ ടി സി ബസാണ് ഇടിച്ചത്. പരിക്കേറ്റ മുഹമ്മദിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ചികിത്സയിലായിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മുഹമ്മദ് ഷാഫി മരിച്ചത്.
മാതാവ്: ജമീല, സഹോദരി: ഫാത്തിമത്ത് സുഹറ.