video
play-sharp-fill
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം..!   ലോറിയുടെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം..! ലോറിയുടെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേൽ വിൽ‌സന്റെ മകൻ ആനന്ദ് വിൽ‌സൺ(25 ) ആണ് മരിച്ചത്.

കുന്ദമംഗലം പാലക്കൽ മാളിന് സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം. കാരന്തൂർ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയും ആനന്ദ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിൽ അകപ്പെട്ട യുവാവിനെ നാട്ടുകാർ ചേർന്ന് ആനന്ദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ലോറിയുടെ അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തെ തുടർന്ന് ആനന്ദ് ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. കണ്ടുനിന്നവർ ബഹളംവെച്ചതോടെയാണ് ലോറി ഉടൻ നിർത്തിയത്.

ഓടിക്കൂടിയ നാട്ടുകാരാണ് ഉടൻ തന്നെ ആനന്ദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പിതാവ് വില്‍സണ്‍ മരിച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് ആനന്ദിന്റെയും മരണം. മേഴ്‌സി മാതാവും ബെന്‍സണ്‍, ബിന്‍സി എന്നിവര്‍ സഹോദരങ്ങളുമാണ്.

Tags :