play-sharp-fill
നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു, മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു, മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട്: നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് രണ്ടുമരണം. കാർ യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിയുമാണ് മരിച്ചത്. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), മകന്റെ മകൻ ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു.


ഉച്ചയ്ക്ക് 12 മണിയോടെ ബാലുശേരി – കൊയിലാണ്ടി സംസ്ഥാന പാതയിൽ ഉള്ളിയേരിക്കു സമീപമാണ് അപകടം. മടവൂരിൽ നിന്ന് പുറപ്പെട്ട കാർ നിയന്ത്രണംവിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. സദാനന്ദന്റെ മകളുടെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് പോകുമ്പോഴാണ് അപകടം നടന്നത്. വാഹനത്തിൽ ഇരുവർക്കുമൊപ്പം അഞ്ചുപേർ കൂടി ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സദാനന്ദനെയും കൊച്ചുമകൻ ധൻജിത്തിനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ചുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ നിയന്ത്രണം വിടാനുള്ള കാരണം വ്യക്തമല്ല.