രണ്ട് ദിവസത്തെ അവധിക്കായി നാട്ടിലെത്തി; അമ്മയ്ക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം; ചങ്ങനാശേരിയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം

Spread the love

ചങ്ങനാശേരി: ചങ്ങനാശേരിയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. നഴ്സിന് ദാരുണാന്ത്യം. ളായിക്കാട് ബൈപ്പാസ് റോഡിലായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടില്‍ ലാലി മോൻ ആന്റണിയുടെ മകള്‍ ലിനു ലാലിമോൻ (24) അണ് മരിച്ചത്.

video
play-sharp-fill

ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ലിനു. രണ്ട് ദിവസത്തെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു.

അമ്മയ്ക്കൊപ്പം കോട്ടയത്തെ ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ലിനുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുരുത്തി യുദാപുരം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.