video
play-sharp-fill

കമ്പികളുമായി പോയ ലോറിയിൽ ബൈക്കിടിച്ചു ; കമ്പി കുത്തി കയറി യാത്രക്കാരന് ദാരുണാന്ത്യം; അപകടം ലോറി പെട്ടെന്ന് നിർത്തിയത് മൂലം

കമ്പികളുമായി പോയ ലോറിയിൽ ബൈക്കിടിച്ചു ; കമ്പി കുത്തി കയറി യാത്രക്കാരന് ദാരുണാന്ത്യം; അപകടം ലോറി പെട്ടെന്ന് നിർത്തിയത് മൂലം

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. പട്ടിക്കാട് ദേശീയപാതയിൽ ചെമ്പൂത്രയിലാണ് കമ്പി കയറ്റിയ ലോറിയിൽ ബൈക്കിടിച്ച് അപകടമുണ്ടായത്. പാലക്കാട്‌ പുതുക്കോട് മണപ്പാടം സ്വദേശി ശ്രദേഷ് ( 21 ) ആണ് മരിച്ചത്.

കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തി കയറിയാണ് മരണം. ലോറി പെട്ടെന്ന് നിർത്തിയപ്പോൾ ബൈക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group