റോഡിലേയ്ക്ക് ഉരുണ്ടെത്തിയ ഫുട്ബോളിൽ കയറി സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു ; രണ്ടുപേർക്ക് പരിക്ക് ; അപകടം കോട്ടയം തലപ്പലത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: തലപ്പലത്ത് റോഡിലേയ്ക്ക് ഉരുണ്ടെത്തിയ ഫുട്ബോളിൽ കയറി സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു. രണ്ട് പേർക്ക് പരിക്ക്. തലപ്പലം സ്വദേശി വണ്ടാനത്ത് വീട്ടിൽ നിത്യ, മാതൃസഹോദരിയുടെ മകൻ ഉള്ളനാട് സ്വദേശി ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച തലപ്പലം പ്ലാശനാലിലാണ് അപകടം നടന്നത്. സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്താണ് ഉയർന്നുപൊങ്ങി റോഡിലേക്കെത്തിയത്. റോഡിന് മറുവശം കെട്ടിടത്തിലെ ഭിത്തിയിലിടിച്ച പന്ത് തിരികെ റോഡിലേയ്ക്ക് ഉരുണ്ടെത്തി. വളവ് തിരിഞ്ഞെത്തിയ സ്കൂട്ടർ പന്തിൽ കയറി നിയന്ത്രണംവിട്ട മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്തുണ്ടായിരുന്നവരും യാത്രക്കാരും ചേർന്നാണ് കൈകൾക്ക് സാരമായി പരിക്കേറ്റ ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും ചികിത്സ തേടി മടങ്ങി.

വിവാഹിതയായി കോഴിക്കോട് താമസിക്കുന്ന നിത്യ ബന്ധു വീട്ടിലെത്തി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.