video
play-sharp-fill
നാസിക്-ഷിര്‍ദി ഹൈവേയില്‍ സായിബാബ ഭക്തര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു ;നിരവധി പേര്‍ക്ക് പരിക്കേറ്റു ;17 പേരുടെ നില ഗുരുതരമാണ്

നാസിക്-ഷിര്‍ദി ഹൈവേയില്‍ സായിബാബ ഭക്തര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു ;നിരവധി പേര്‍ക്ക് പരിക്കേറ്റു ;17 പേരുടെ നില ഗുരുതരമാണ്

സ്വന്തം ലേഖകൻ
മുംബൈ :നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയ്ക്ക് സമീപം സായിബാബ ഭക്തര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു.

നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 17പേരുടെ നില ഗുരുതരമാണ്.

മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ നാസിക്കിലെ സിന്നാര്‍ തഹസില്‍ പഠാരെക്ക് സമീപം രാവിലെ 7 മണിയോടെയാണ് അപകടം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിര്‍ദിയിലേക്ക് സായി ഭക്തരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസില്‍ 45 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ സിന്നാര്‍ റൂറല്‍ ആശുപത്രിയിലും സിന്നാറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വാവി പൊലീസ് അറിയിച്ചു.

Tags :