video
play-sharp-fill
കാറിന്റെ മിററിൽ ഹാൻഡിൽ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ടാങ്കർ ലോറി ദേഹത്ത് കയറിയിറങ്ങി 72കാരന് ദാരുണാന്ത്യം

കാറിന്റെ മിററിൽ ഹാൻഡിൽ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ടാങ്കർ ലോറി ദേഹത്ത് കയറിയിറങ്ങി 72കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

ആലുവ: ദേശീയപാത പറവൂർ കവലയിൽ സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. ചെങ്ങമനാട് പറമ്പയം മഠത്തിമൂല തണ്ടിക്കൽ വീട്ടിൽ ഇസ്മായിലാണ് (72) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.15ഓടെ പറവൂർകവല സിഗ്നലിന് വടക്ക് ഭാഗത്തായിരുന്നു അപകടം.

ആലുവയിൽ നിന്ന് വീട്ടിലേക്ക്
വരുകയായിരുന്നു ഇസ്മായിൽ. വഴിയോരത്തെ സൂപ്പർമാർക്കറ്റിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മിററിൽ ഹാൻഡിൽ തട്ടി സ്കൂട്ടർ വലതുവശത്തേക്ക് മറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം തൊട്ടുപിറകിൽ തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ഇസ്മായിലിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഇസ്മയിൽ തൽക്ഷണം മരിച്ചു.

അൻവർ സാദത്ത് എംഎൽഎയുടെ പിതൃസഹോദരന്റെ മകളുടെ ഭർത്താവാണ് ഇസ്മായിൽ. ഭാര്യ: ചെങ്ങമനാട് പറമ്പയം ഊലിക്കര കുടുംബാംഗം റഹ്മത്ത്. മക്കൾ: ഷിഹാബ് (പിഡബ്ല്യുഡി, തൃശൂർ), ഷെബീന (സബ് രജിസ്ട്രാർ ഓഫിസ്, ചെങ്ങമനാട്), ഷെറീന (ഹെഡ് പോസ്റ്റ് ഓഫിസ്, ആലുവ). മരുമക്കൾ: ആഷിത, ഷിഹാബ്, അനീസ് (കെഎസ്എഫ്ഇ, കാക്കനാട്).

Tags :