ബംഗളൂരുവിൽ വാഹനാപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം; അമിതവേഗതയിലെത്തിയ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിക്കുകയായിരുന്നു

Spread the love

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹോസ്കോട്ടയില്‍ വാഹനാപകടത്തില്‍ ഏഴ് മരണം. ഹോസ്കോട്ട്-ദാബാസ്‌പേട്ട് ദേശീയപാതയിലാണ് അപകടം.

video
play-sharp-fill

അമിതവേഗതയിൽ എത്തിയ കാറ് ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചു കയറിയാണ് അപകടം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

മരിച്ചവരില്‍ ആറു പേരും കാറില്‍ യാത്ര ചെയ്തിരുന്നവരാണ്. ബൈക്ക് യാത്രക്കാരനും അപകടത്തില്‍ മരിച്ചു. ബെംഗളൂരു കൊത്തന്നൂർ സ്വദേശികള്‍ക്കാണ് ജീവൻ നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകട വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അവശിഷ്ടങ്ങള്‍ മാറ്റി മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.