video
play-sharp-fill

പോലീസ് വാഹന പരിശോധനക്കിടെ ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ച് അപകടം; കെഎസ്ഇബി ഉദ്യോ​ഗസ്ഥക്ക് ദാരുണാന്ത്യം

പോലീസ് വാഹന പരിശോധനക്കിടെ ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ച് അപകടം; കെഎസ്ഇബി ഉദ്യോ​ഗസ്ഥക്ക് ദാരുണാന്ത്യം

Spread the love

കൊച്ചി: കളമശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു.

കെഎസ്ഇബി സീനിയർ സൂപ്രണ്ട് എടത്തല സ്വദേശി വിഎം മീനയാണ് മരിച്ചത്. കളമശേരി എച്ച്എംടി ജംങ്ഷനിലാണ് അപകടം.

ഗ്യാസ് സിലിണ്ടറുകളുമായെത്തിയ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് അപകടം നടന്നത്. പൊലീസ് സംഘത്തിൻ്റെ മുന്നിൽ വച്ചാണ് ലോറി സ്‌കൂട്ടറിൽ ഇടിച്ചത്.

ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പതിനഞ്ച് അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു; അയ്യപ്പഭക്തർ അടക്കം 35 പേർക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പതിനഞ്ച് അടി താഴ്ചയിലേയ്ക്ക് മറിഞ്ഞു; അയ്യപ്പഭക്തർ അടക്കം 35 പേർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡരികിലെ കുഴിയിലേയ്ക്ക് മറിഞ്ഞ് അയ്യപ്പഭക്തർ അടക്കം 35 പേർക്ക് പരിക്ക്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ മണർകാട് എരുമപ്പെട്ടിയിലായിരുന്നു കെഎസ്ആർടിസി നോൺ എസി ലോഫ്‌ളോർ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേയ്ക്ക് മറിഞ്ഞത്. പമ്പയിൽ നിന്നും എറണാകുളത്തിന് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. അപകടത്തി പമ്പയിൽ ഡ്യൂട്ടിയ്ക്ക് ശേഷം മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അപകടത്തിൽ പരിക്കേറ്റു. 
പമ്പയിൽ നിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നും പതിനഞ്ച് അടിയിലേറെ താഴേയ്ക്ക് മറിയുകയായിരുന്നു.

അമിത വേഗത്തിൽ എത്തിയ ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതോടെയാണ് നിയന്ത്രണം നഷ്ടമായതെന്നാണ് യാത്രക്കാർ പൊലീസിനു നൽകിയ മൊഴി. പശ്ചിമ ബംഗാളിൽ നിന്നുള്ള അയ്യപ്പൻമാരാണ് കൂടുതലും വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ വിവരമറിഞ്ഞ് പിന്നാലെ എത്തിയ വാഹനയാത്രക്കാരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ രക്ഷിച്ചത്. പാമ്പാടി സി.ഐ യു.ശ്രീജിത്ത്, മണർകാട് എസ്.ഐ ജി.വിനോദ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃ്ത്വം നൽകിയത്. 
പമ്പയിൽ ഡ്യൂട്ടിയ്ക്ക് ശേഷം മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പുത്തൻവേലിക്കര സ്വദേശി സ്മിജേഷ് (25), പശ്ചിമ ബംഗാൾ സ്വദേശികളായ ശങ്കർറാവു ( 32) ഭാസ്‌കർ റാവു (45) ഷണ്മുഖറാവു (65) രമേശ് (43) സുധീർ (35) വെങ്കിടേഷ് (58) വിരമണ (55) നന്ദറാവു (43) നവീൻകുമാർ (31) സായ്കുമാർ (40) വിനയ് കുമാർ (25) ലക്ഷ്മണ റാവു (41) പെരിയകുമാർ (32) ഉപേന്ദ്രകുമാർ (45) മുകുന്ദറാവു (55) വെങ്കിടേഷ് (29) ആന്ധ സ്വദേശികളായ ചിട്ടിബാബു (43) കാർത്തിക് (47) നോർത്ത് പറവൂർ സ്വദേശികളായ രഞ്ജിത്ത് (31) രാജേഷ്‌കുമാർ (35) എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരതരമല്ല. എല്ലാവരും പ്രഥമ ശുശ്രൂഷകൾ തേടിയ ശേഷം ആശുപത്രി വിട്ടു. സാരമിയി പരിക്കേറ്റ ബാക്കിയുള്ളവരെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group