
ശബരിമല തീർഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ച് അപകടം ; പത്ത് വയസുകാരന് ദാരുണന്ത്യം
സ്വന്തം ലേഖകൻ
മലപ്പുറം : ശബരിമല തീർഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ പത്ത് വയസുകാരന് ദാരുണന്ത്യം. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്.
ശബരിമല സന്ദർശനത്തിനെത്തിയ കർണാടക സ്വദേശികൾ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരെ പരുക്കുകളോടെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം എറണാകുളത്ത് ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ എംസി റോഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബസിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിൻ (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്നു സ്റ്റാലിന്റെ സുഹൃത്ത് ബേസിൽ ടോമിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം തൃപ്പൂണിത്തുറ എസ് എം ജംഗ്ഷനിൽ സമാനമായ രീതിയിലുണ്ടായ മറ്റൊരു അപടകത്തിൽ ബസിനടിയിൽപ്പെട്ട് ഇരു ചക്രവാഹനയാത്രക്കാരൻ മരിച്ചു. പുത്തൻ കുരിശു സ്വദേശി ശ്രേയസാണ് മരിച്ചത്. വളവിൽ കെഎസ്ആർടിസി ബസ് മറികടക്കുന്നതിനിടെ ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.