
കെ.കെ റോഡിൽ മണർകാട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കെ.കെ റോഡിൽ മണർകാട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെ 10.30 ഓടെയാണ് കെ.കെ.റോഡിൽ ഐരാറ്റുനടയിലുള്ള ഫർണീച്ചർ ഷോപ്പിന് മുന്നിലുള്ള ബദാംമരം ചുവട് മറിഞ്ഞ് പതിച്ചത്.
കോട്ടയം വടവാതൂർ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്.കാറിൻ്റെ മുൻഭാഗത്ത് ഇലകൾ ഉൾപ്പെടുന്ന ചില്ല ഭാഗമാണ് പതിച്ചത്. ഇതു മൂലമാണ് വലിയ പരിക്കുകൾ കൂടാതെ യാത്രക്കാർക്ക് രക്ഷപെടാൻ സാധിച്ചത്.
എന്നാൽ വാഹനം ഏറെക്കുറെ തകർന്നു.വടവാതൂർ സ്വദേശി ബ്രയാനാണ് കാർ ഓടിച്ചിരുന്നത്.
ഫയർഫോഴ്‌സ് അധികൃതരെത്തി മരം മുറിച്ച് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടിയിലുള്ള കേട് മൂലമാണ് മരം ചുവട് മറിഞ്ഞ് വീണത്.അപകടത്തെ തുടർന്ന് ദേശീയ പാത 183 കെ.കെ റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.
Third Eye News Live
0
Tags :