തിരുവല്ലയിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം ; രണ്ട് യുവാക്കൾ മരിച്ചു ; അപകടത്തിൽപ്പെട്ടവരിൽ ചിങ്ങവനം സ്വദേശിയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവല്ല: തിരുവല്ല ബൈപ്പാസിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം. രണ്ടു യുവാക്കൾ മരിച്ചു. കുന്നന്താനം അരുൺ നിവാസിൽ അരുൺ (29), ചിങ്ങവനം പുലരിക്കുന്ന വീട്ടിൽ ശ്യാം (28) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. ബൈപ്പാസിൽ ചിലങ്ക ജംഗ്ഷന് സമീപം ആണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 8 പേര്‍. കോഴിക്കോട് കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊയിലാണ്ടിയില്‍ കാല്‍നടയാത്രക്കാരി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു.

ഇടുക്കിയിൽ വിനോദ യാത്രാ സംഘം അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴയിൽ പോലീസ് ജീപ്പിടിച്ച് കോട്ടയം സ്വദേശികളായ യുവാക്കൾ മരിച്ചു.