play-sharp-fill
മുനമ്പം അപകടം: അടിയന്തര നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി

മുനമ്പം അപകടം: അടിയന്തര നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുനമ്പത്ത് നിന്നും പുറപ്പെട്ട മത്സ്യബന്ധന ബോട്ടായ ഓഷ്യാനയിൽ ഇന്നു പുലർച്ചെ കപ്പലിടിച്ച് മൂന്നുപേർ മരിച്ചു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ എറണാകുളം ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പൽ കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇതിനായി നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ അടിയന്തര ചികിത്സക്ക് വേണ്ട നടപടികൾ കൈക്കൊള്ളാൻ മന്ത്രി നിർദേശം നൽകി. ഇടിച്ചിട്ട് പോയ കപ്പൽ ഏതാണെന്ന് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.