
ഇന്ന് രാവിലെയായിരുന്നു ഈ ദാരുണ സംഭവം,പച്ചക്കറി കയറ്റി വന്ന പിക്ക് അപ്പ് വാനിന്റെ പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ ജാക്കി തെന്നി വാൻ ദേഹത്തേക്ക് വീണാണ് ഡ്രൈവർ കൂടിയായ പൊൻകുന്നം തോണിപ്പാറ സ്വദേശി അഫ്സൽ മരണപ്പെട്ടത്.25 വയസ്സായിരുന്നു.പൊൻകുന്നം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കൂടിയാണ്.പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.സംസ്കാരം പിന്നീട്.