സ്വന്തം ലേഖകൻ
കടുത്തുരുത്തി: കടുത്തുരുത്തിയിൽ നിയന്ത്രണംവിട്ട മിനിലോറി ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. നാല് ഓട്ടോറിക്ഷകള്‍ തകര്‍ന്നു .
ആപ്പാഞ്ചിറ സ്വദേശികളായ ജോസ് മുടക്കാമ്പുറം, സിയാദ് നടയ്ക്കമ്യാലില്‍, ബേബി പാറയില്‍, പ്രമോദ് കാലായില്‍ എന്നിവരുടെ ഓട്ടോറിക്ഷകളാണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം 4.15 ഓടെ ആപ്പാഞ്ചിറ സ്റ്റാന്‍ഡിലാണ് സംഭവം.
കൊല്ലത്ത് ബാറ്ററി ഇറക്കിയിട്ട് വടക്കന്‍ പറവൂരിലേക്ക് തിരികെ പോവുകയായിരുന്ന മിനി ലോറിയാണ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളില്‍ ഇടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവസമയം ഓട്ടോ ഡ്രൈവര്‍മാരാരും വാഹനങ്ങള്‍ക്കുള്ളില്‍ ഇല്ലാതിരുന്നതും ബസ് കാത്ത് നില്‍ക്കുന്നവരും സ്കൂള്‍ വിദ്യാര്‍ഥികളും ഇവിടെയില്ലാത്തതും വന്‍ അപകടം ഒഴിവാക്കി.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.