നിയന്ത്രണം വിട്ട സ്ക്കൂൾ ബസ് മരത്തിലിടിച്ച് 13 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

Spread the love

തിരൂർ: നിയന്ത്രണം വിട്ട സ്ക്കൂൾ ബസ് മരത്തിലിടിച്ച് 13 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

video
play-sharp-fill

തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ ബസ്സാണ് തിരുന്നാവായ താഴത്തറ ഇറക്കത്തിൽ മരത്തിലിടിച്ച് ഡ്രൈവറടക്കം 14 പേർക്ക് പരിക്കേറ്റത്.

അപകടത്തിൽ സാരമായ പരിക്കേറ്റ ഡ്രൈവർ ബാഹുലേയൻ (56), വിദ്യാർഥി ഫാത്തിമ സഫ (13) എന്നിവരെ കോട്ടക്കൽ അൽമാസ് ആ ശു പ ത്രിയിലും റാനിയ (10), ഷീബ (13), ഫാത്തിമ മുഫീദ (11), ഫാത്തിമ റിഫ (13), അതുല്യ (13), ശ്രീഹരി (10), ജിൻഷാദ് (13), ഷ ഹൽ (10), ഫിദ ഫാത്തിമ (10), മുഫീദ (13), എന്നിവരെ കൊടക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്കൃത സർവകലാശാല റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് ഭാരതപ്പുഴയിലേക്ക് നീങ്ങാനുള്ള സാധ്യത കണ്ട ഡ്രൈവർ റോഡരികിലെ മരത്തിലേക്ക് ഇടിപ്പിച്ച് നിർത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

വ്യാഴാഴ്ച ഉച്ചക്ക് 1.15 ഓടെയാണ് അപകടം. തിരൂർ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി.