play-sharp-fill
ഓടയുടെ പണിക്കിടെ  കൊച്ചിയിൽ മതിലിടിഞ്ഞുവീണു,  രണ്ടുപേർ കുടുങ്ങി; ഒരാളെപുറത്തെടുത്തു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ഓടയുടെ പണിക്കിടെ കൊച്ചിയിൽ മതിലിടിഞ്ഞുവീണു, രണ്ടുപേർ കുടുങ്ങി; ഒരാളെപുറത്തെടുത്തു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: കലൂരില്‍ മതിലിടിഞ്ഞു വീണു രണ്ടുപേര്‍ കുടുങ്ങി. കലൂര്‍-കതൃക്കടവ് റോഡില്‍ ഷേണായീസ് ക്രോസ് റോഡിലെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്. മതില്‍ ഇടിഞ്ഞ് കാനയിലേക്ക് വീഴുകയായിരുന്നു.


ഇതര സംസ്ഥാന തൊഴിലാളികളാണ് കുടുങ്ങിയത്. ഒരാള്‍ കോണ്‍ക്രീറ്റ് പാളിക്ക് അടിയിലാണ് കുടുങ്ങിയത് എന്നാണ് സൂചന. ഉച്ചയ്ക്ക് 2.45 ഓടെ ഇതിൽ ഒരാളെ പുറത്തെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് മതിലിന്റെ ഭാഗം മുറിച്ച് നീക്കി പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ് രണ്ടു തൊഴിലാളികളും.

കോണ്‍ക്രീറ്റ് മുഴുവനായും മുറിച്ചുമാറ്റാതെ ഇവര്‍ക്ക് കാല്‍ അനക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. വലിയ പാളിയായതിനാല്‍ മുറിച്ചുമാറ്റാന്‍ രക്ഷാപ്രവർത്തകർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അര മണിക്കൂറിലേറെയായി ഇവര്‍ വേദന സഹിച്ച് കുടുങ്ങിക്കിടക്കുകയാണ്.

ഇവരെ പുറത്തെടുത്താല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ തയ്യാറാണ്.