
തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഉഴമലക്കല്‍ സ്വദേശി അഭിനവാണ് മരിച്ചത്. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.
ഇന്നലെ രാത്രി 10.45 നായിരുന്നു അപകടം. നെടുമങ്ങാട് – ആര്യനാട് റോഡില്‍ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്കുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
അതേസമയം, മരിച്ചവരില്‍ ഒരാളായ ശ്രീലാല്‍ ആര്യനാട് പൊലീസ് സ്റ്റേഷനിലെ കാപ്പാ കേസില്‍ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി 10.45 ഓടെയാണ് അപകടം നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂട്ടിയിടിച്ച രണ്ടു ബൈക്കുകളും പൂർണ്ണമായും തകർന്നു. നെടുമങ്ങാട് നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിലെ രക്തക്കറ മാറ്റിയത്. അപകട സ്ഥലത്ത് നിന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് പോകുംവഴിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.



