ആശുപത്രിയില്‍ എത്തിയ ആളുടെ തലയില്‍ ചക്ക വീണു; പത്തനംതിട്ടയിൽ 78 കാരന് പരിക്ക്

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിൽ ആശുപത്രിയില്‍ എത്തിയ ആളുടെ തലയില്‍ ചക്ക വീണു. പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്താണ് സംഭവം. ഓമല്ലൂർ സ്വദേശി എൻ ഗംഗാധരൻ നായർക്ക് (78) പരിക്കേറ്റു.

video
play-sharp-fill

അത്യാഹിത വിഭാഗത്തിനു മുൻപിലുള്ള പ്ലാവില്‍ നിന്നാണ് ചക്ക അടർന്നു വീണത്. ഇന്നലെ ഉച്ചയ്ക്ക് 1.15നാണ് സംഭവം. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനാവുകയായിരുന്നു. ഗംഗാധരൻ നായർ ചികിത്സയില്‍ തുടരുകയാണ്.