നെയ്യാറ്റിൻകരയില്‍ റോഡിന് കുറുകെ കിടന്ന ഇലക്‌ട്രിക് ലൈനില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ റോഡിന് കുറുകെ കിടന്ന ഇലക്‌ട്രിക് ലൈനില്‍ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. നെയ്യാറ്റിൻകര ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. കാഞ്ഞിരംകുളം സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന മകൻ അരുണിന് നിസാരപരിക്കേറ്റു.

video
play-sharp-fill

രാജേന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണിനടക്കുന്നയിടത്ത് റോഡിന് കുറുകെക്കിടന്ന കമ്പിയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. പണി നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.