തെങ്ങണായിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; മരിച്ചത് കുമാരനല്ലൂർ അമ്പലപ്പുഴ സ്വദേശികൾ

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: തെങ്ങണായിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോട്ടയം കുമാരനല്ലൂർ കറുകപ്പള്ളിൽ ഗോപാലകൃഷ്
ണെൻറ മകൻ അനിൽകുമാർ (48), അമ്പലപ്പുഴ സ്വദേശി കാർത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അർധരാത്രിയിൽ
തെങ്ങണ ജങ്ഷനുസമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സൈലോയും
മാരുതി സെൻ കാറുകളാണ് അപകടത്തിൽപെട്ടത്.

നാട്ടുകാരും ഫയർേഫാഴ്സും ചേർന്നാണ് അപകടത്തിൽപെട്ട കാറിൽ
കുടുങ്ങിയവരെ പുറത്തെടുത്തത്. കാറുകൾ പൂർണമായും തകർന്നു. പരിേക്കറ്റവരെ സ്വകാര്യആശുപത്രിയിൽ
പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group