ബൈക്കില്‍ പിഞ്ചുകുട്ടികളുമായി പാല്‍ വാങ്ങാനിറങ്ങി പൊലീസ് ഉദ്യോഗസ്ഥൻ; സ്കൂള്‍ ബസ് ബൈക്കിലിടിച്ച്‌ പിഞ്ചുകുട്ടികള്‍ക്ക് ദാരുണാന്ത്യം

Spread the love

ബംഗളൂരു:  പിഞ്ചുകുട്ടികളുമായി പാല്‍ വാങ്ങാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്കിൽ സ്കൂള്‍ ബസ് ഇടിച്ച് പിഞ്ചുകുട്ടികള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ തനിസാന്ദ്രയില്‍ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. തനിസാന്ദ്രയിലെ സിഎആർ വിഭാഗത്തില്‍ കോണ്‍സ്റ്റബിളായ നാഗനഗൗഡ, ഇന്ന് രാവിലെ പാല്‍ വാങ്ങാനായി തന്റെ ബൈക്കില്‍ രണ്ട് കുട്ടികളുമായി വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. തനിസാന്ദ്രയിലെ പ്രധാന റോഡിലൂടെ പോകുമ്പോള്‍ എതിർ ദിശയിലെത്തിയ സ്കൂള്‍ ബസ് ബൈക്കിലിടിക്കുകയായിരുന്നു.

video
play-sharp-fill

അജ്മോനി സ്കൂളിന്റെ ബസാണ് ബൈക്കില്‍ ഇടിച്ചത്. ബൈക്ക് കണ്ടതോടെ പെട്ടന്ന് വെട്ടിച്ച ബസ് നിയന്ത്രണം വിട്ട് നാഗനഗൗഡയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസ്സിടിച്ചതിൻ്റെ ആഘാതത്തില്‍ നാഗനഗൗഡയും രണ്ട് കുട്ടികളും റോഡിലേക്ക് തെറിച്ചുവീണു. കുഞ്ഞുങ്ങള്‍ വീണത് ബസിന്റെ ടയറുകള്‍ക്ക് അടിയിലേക്കായിരുന്നു. ഡ്രൈവർ ബ്രേക്ക് ചെയ്യുമ്പോഴേക്കും ബസ് കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടും നാലും വയസ്സുള്ള കുരുന്നുകള്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു.

ബൈക്കോടിച്ചിരുന്ന നാഗനഗൗഡയ്ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ നാഗനഗൗഡയുടെ മകള്‍ വർഷ (2), സഹോദരന്റെ മകള്‍ ഭാനു (4) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇരുവരും തനിസാന്ദ്രയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. വിവരമറിഞ്ഞയുടൻ നോർത്ത് ഡിവിഷൻ ട്രാഫിക് ഡിസിപി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഹെന്നൂർ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ ബസ്സും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.