
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് ആറ് വയസ്സുകാരിക്ക് പരിക്ക്. കൊയിലാണ്ടി കോതമംഗലം ജി എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യക്കാണ് പരിക്കേറ്റത്.
അപടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടി വീണതറിയാതെ വാഹനം അമിതവേഗത്തില്‍ മുന്നോട്ട് പാഞ്ഞുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സ്കൂളില്‍ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ. എന്നാല്‍ കുട്ടികളുമായി പോകുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാബോധമില്ലാതെ അമിത വേഗത്തിലാണ് വാഹനം പാഞ്ഞത്. ഇതിനിടയിലാണ് വാഹനത്തില്‍ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ച് വീണത്. അപകടത്തില്‍ കുട്ടിയുടെ കാലിനും കൈക്കും സാരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. വിവരമറിഞ്ഞ് എത്തിയ രക്ഷിതാക്കള്‍ സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്കി.
സി സി ടി വി ദൃശ്യങ്ങൾ കാണാം
https://www.instagram.com/reel/DUk_9bME60-/?igsh=MW9yZGp6cnhzcDZ0Zg==



