
തൃശ്ശൂർ: തൃശ്ശൂരിൽ ആറങ്ങോട്ടുകര വളവില്‍ ഗോതമ്പ് കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചെറുതുരുത്തി പൊന്നാനി പ്രധാന പാതയില്‍ ആറങ്ങോട്ടുകരക്കും തലശ്ശേരിക്കും ഇടയിലുള്ള പഴയ സത്യൻ ടാക്കീസ് പരിസരത്താണ് അപകടം നടന്നത്. വളവിനോട് ചേർന്ന് എതിരെ വന്ന കാറിന് വശം ഒതുക്കി നല്‍കുന്നതിനിടെ നാഷണല്‍ പെർമിറ്റ് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാലക്കാട് നിന്നും ആറങ്ങോട്ടുകരയിലേക്ക് ഗോതമ്പുമായി സഞ്ചരിച്ചിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്.


