ലിഫ്റ്റിൽ ഹൈഡ്രജൻ ബലൂണുമായി കയറി; ഉടൻ പൊട്ടിത്തെറി; രണ്ടു പേർക്ക് പരിക്ക്

Spread the love

മുംബൈ: റസിഡൻഷ്യൽ കെട്ടിടത്തിലെ ലിഫ്റ്റിൽ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. മുംബൈയിലെ ഗോരേഗാവ് വെസ്റ്റിൽ പെട്രോൾ പമ്പിന് എതിർ വശത്തുള്ള അൻമോൾ ടവറിലാണ് സംഭവം.

video
play-sharp-fill

ലിഫ്റ്റിൽ ആദ്യം കയറിയത് ഒരു സ്ത്രീ ആയിരുന്നു. തൊട്ടു പിന്നാലെയാണ് ബലൂൺ വിൽപ്പനക്കാരനും മറ്റൊരു യുവാവും അകത്തു കടന്നത്. പെട്ടെന്ന് ഉഗ്ര ശബ്ദത്തോടെ ബലൂണുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്നുതന്നെ ഇരുന്നതിനാൽ ഉള്ളിലുള്ളവർക്ക് പെട്ടെന്ന് തന്നെ പുറത്തു കടക്കാനായി.

ആളുകൾ അകത്ത് കയറിയിട്ടും ലിഫ്റ്റിന്റെ വാതിൽ അടയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ ദൃശ്യങ്ങൾ കാണാം

https://www.instagram.com/reel/DUXMOmMkwuf/?igsh=MTAxMHJ6d3I3MmIzMA==