video
play-sharp-fill

മുണ്ടക്കയത്ത് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; കാർ ഓടിച്ചത് കൂട്ടിക്കൽ സ്വദേശിനിയായ വീട്ടമ്മ ; വാഹനത്തിന്റെ മുൻവശം പൂർണ്ണമായും കത്തി നശിച്ചു

മുണ്ടക്കയത്ത് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; കാർ ഓടിച്ചത് കൂട്ടിക്കൽ സ്വദേശിനിയായ വീട്ടമ്മ ; വാഹനത്തിന്റെ മുൻവശം പൂർണ്ണമായും കത്തി നശിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മുണ്ടക്കയത്ത് ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കൂട്ടിക്കൽ സ്വ ദേശിനിയായ വീട്ടമ്മ ഓടിച്ചു കൊണ്ട് വന്ന മാരുതി 800 വാഹനത്തിനാണു തീ പിടിച്ചത്. വേലനിലം സെന്റ്.

മേരീസ് പള്ളിക്ക്‌ സമീപം തിങ്കളാഴ്‌ച്ച വൈകിട്ട് 6.30 ടെ യായിരുന്നു സംഭവം. മുണ്ടക്കയത്ത് നിന്നും കൂട്ടിക്കലിലേക്കു പോകുന്നതിനിടയിൽ കാറിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപെട്ടതോടെ പരിഭ്രാന്തയായ വീട്ടമ്മ ചാടി ഇറങ്ങുക യായിരുന്നു. എന്നാൽ വാഹനം നിർത്തിയിറങ്ങീട്ടും തനിയെ തീ പടർന്ന കാർ അര കിലോമീറ്ററോളം മുന്നോട്ട് നീങ്ങി.
സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമതിനോടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കാറിന്റെ മുൻവശം പൂർണമായും കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group