
കാസർഗോഡ് : കാസർഗോഡ് ഓട്ടോ മറിഞ്ഞു അപകടം. ഡ്രൈവർക്ക് പരിക്ക്. എന്നാൽ ഇതൊരു മൂങ്ങ വരുത്തി വച്ച അപകടമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ മതിയാകൂ. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ യാത്രക്കാരെ ഇറക്കി സ്വന്തം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുകയായിരുന്നു തളങ്കര സ്വദേശി യൂസഫ്.
എന്നാൽ ബണ്ടിചാലില്‍ എത്തിയപ്പോള്‍ ഒരു മൂങ്ങ പറന്ന് വന്ന് യൂസഫിന്റെ തോളില്‍ ഇരുന്നു. ആ സമയത്ത് 40 കിലോമീറ്റർ വേഗതയില്‍ ആയിരുന്നു വണ്ടിയെന്ന് യൂസഫ് പറയുന്നു. മൂങ്ങയെ കണ്ട വെപ്രാളത്തില്‍ യൂസഫ് പേടിച്ചുപോയി. കൈ കൊണ്ട് തട്ടി മാറ്റാൻ ശ്രമിച്ചു. എന്നാൽ ഇതോടെ വണ്ടി നിയന്ത്രണം വിട്ട് ഇലക്രിക് പോസ്റ്റില്‍ ഇടിച്ചു. കാലിന് ചെറിയ രീതിയിൽ പരിക്കുണ്ട്.
പറിക്കേറ്റ ഉടനെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ യൂസഫ് ചികിത്സ തേടി. പരുക്ക് സാരമല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ഓട്ടോ റിക്ഷയുടെ മുൻ ഭാഗം പൂർണമായും തകർന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാഗ്യം കൊണ്ട് മാത്രമാണ് താൻ വലിയ പരിക്കില്ലാതെ രക്ഷപെട്ടതെന്നു യൂസഫ് പറഞ്ഞു. ഇപ്പോളും അപകടത്തിന്റെ ഞെട്ടല്‍ യൂസഫിന് മാറിയിട്ട് ഇല്ല.



