
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ജംഗ്ഷനില്‍ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ കുമാരപുരം സ്വദേശി ശ്രീനാഥ്(25), സുഹൃത്ത് ഗോകുല്‍ (25) എന്നിവരാണ് മരിച്ചത്.
രാത്രി 12 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.


