മദ്യലഹരിയിൽ യുവാവ് അമിത വേഗത്തിലോടിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ അധ്യാപികയ്ക്ക് പരിക്ക്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് രക്ഷപെടാൻ കാർ ഡ്രൈവറുടെ ശ്രമം; പരിക്കേറ്റത് സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ യുവാവ് ഓടിച്ച കാറിടിച്ച് പൊലീസ് ഓഫിസറുടെ ഭാര്യയായ അധ്യാപികയ്ക്ക് പരിക്കേറ്റു. ളാക്കാട്ടൂർ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് എസ്.എച്ച് മൗണ്ട് നിർമ്മാല്യം വീട്ടിൽ രജനി (46)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കങ്ങഴ സ്വദേശി സിറിയക്കാണ് വാഹനം ഓടിച്ചിരുന്നത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പുത്തേട്ട് സ്‌കൂളിനു സമീപമായിരുന്നു അപകടം. സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയ രജനി, ജംഗ്ഷനിലെ കടയിലേയ്ക്ക് പോയതായിരുന്നു. ഇതിനിടെ ചവിട്ടുവരി ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് രജനിയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ രജനിയുടെ കൈ ഒടിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ തടഞ്ഞു നിർത്തി. തുടർന്ന് രജനിയെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരതരമല്ല. പരിക്കേറ്റ രജനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യലഹരിയിലായിരുന്നു ഡ്രൈവർ സിറിയക്ക് എന്ന് പൊലീസ് പറഞ്ഞു. താൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ബന്ധുവാണെന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇതേ തുടർന്ന് കേസ് ഒത്തു തീർപ്പാക്കാൻ ഉന്നത തല ഇടപെടലുണ്ടെന്നും ആരോപണം ഉയർന്നു. എന്നാൽ, കാറോടിച്ചയാളെയും കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ രജനിയുടെ മൊഴിയെടുത്ത കേസെടുത്തിട്ടുണ്ട്.

Third Eye News Live
0