
കോട്ടയം: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു. എരുമേലി – മുണ്ടക്കയം പാതയില്‍ കണ്ണിമലയില്‍ ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടമുണ്ടായത്.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. അമിത വേഗത്തിൽ നിയന്ത്രണം വിട്ടു വന്ന ബസ് ക്രാഷ് ബാരിയറിലിടിച്ച് നില്‍ക്കുകയായിരുന്നു അതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.



