കോഴിക്കോട് പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

Spread the love

പേരാമ്പ്ര കൈതക്കലില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പുറമേരി സ്വദേശിയുടെ മൃതദേഹവുമായി മെഡിക്കല്‍ കോളജില്‍ നിന്ന് വരികയായിരുന്ന ആംബുലന്‍സിന്റെ കൂടെ ഉണ്ടായിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാത്രി 12 മണിയോടെ സംഭവം. നിയന്ത്രണം വിട്ട കാർ റോഡ് അരികിലുള്ള ആത്മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകർന്നു. മരണപ്പെട്ട വ്യക്തിയുടെ ഭാര്യയും മകനുമാണ് കാറില്‍ ഉണ്ടായിരുന്നത്.

പുറമേരി കോറോത്ത് താഴെകുനി റീന(55), മകന്‍ രജന്‍(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group