കോഴിക്കോട് നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം; അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്ക്

Spread the love

കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി- മരുതോങ്കര റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

കുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡിലെ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കഫെയുടെ വരാന്തയിലേക്കാണ് പാഞ്ഞുകയറിയത്. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ ഇടിച്ചു. റോഡരികിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി.