തമിഴ്നാട് കടലൂരില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു, മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; 8 പേര്‍ക്ക് പരുക്ക്

Spread the love

ചെന്നൈ: തമിഴ്നാട് കടലൂർ ചിദംബരത്തെ അമ്മപെട്ടൈ ബൈപാസിൽ കാർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം.

video
play-sharp-fill

എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച വൈകിട്ട് പുതുച്ചേരിയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.

എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാല്‍ (27), സുകില (20), അനാമിക (20) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ കടലൂർ ജില്ലാ സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൗരി നന്ദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ച‌തെന്നാണ് വിവരം. സംഭവത്തില്‍ അണ്ണാമലൈനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group