കോട്ടയം കോതനല്ലൂരിൽ കാർ പോസ്റ്റിലിടിച്ച് അപകടം: പോസ്റ്റ് റോഡിലേക്ക് മറിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

Spread the love

കോട്ടയം: കോതനല്ലൂർ കവലയിൽ നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ച് അപകടം. അപകടത്തിൽ പോസ്റ്റ് റോഡിലേക്കുവീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇന്ന് രാവിലെ 11.45-നാണ് സംഭവം.

കോട്ടയം- വൈക്കം റൂട്ടിലാണ് ഗതാഗതം തടസ്സപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപകടത്തിൽ ആളപായമുണ്ടായിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഗതാഗതം സാധാരണ നിലയിലാകാൻ കൂടുതൽ സമയം ആവശ്യമായി വരുമെന്നും പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group