റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ദമ്പതിമാർക്ക് ദാരുണാന്ത്യം

Spread the love

തൃശ്ശൂർ : തൃശ്ശൂരില്‍ റോഡില്‍ വീണ ഹെല്‍മറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനെ ദമ്പ തികൾ ലോറിയിടിച്ച്‌ മരിച്ചു. കുതിരാന്‍ വഴക്കുംപാറ അടിപ്പാതക്ക് മുകളില്‍ ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം സംഭവിച്ചത്.

video
play-sharp-fill

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ദമ്പതികൾ ഹെല്‍മെറ്റ് ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ ബൈക്ക് റോഡിൽ നിർത്തി ഹെൽമെറ്റ്‌ എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം പുറകില്‍ വന്ന ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി.ഇടിയുടെ ആഘാതത്തില്‍ ബൈക്കും രണ്ട് യാത്രക്കാരും ലോറിക്കടിയിലേക്ക് പോയി ടയറിനടിയില്‍ പെടുകയായിരുന്നു.

ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ക്രെയിന്‍ ഉപയോഗിച്ച്‌ ലോറി മാറ്റിയതിന് ശേഷമാണ് വണ്ടിയ്ക്കടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.എന്നാൽ ഇരുവരും മരിച്ചിരുന്നു.മരിച്ച ദമ്പതികൾ എറണാകുളം സ്വദേശികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group