ചെല്ലാനത്ത് ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം: ബസ്സിന്റെ ഡോർ തുറന്നിട്ട് വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

Spread the love

എറണാകുളം: ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നു ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശിയായ പവൻ സുമോദ് (16) ആണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് അപകടം നടന്നത്.
ബസിന്റെ ഓട്ടോമാറ്റിക് ഡോർ തുറന്ന നിലയിലായിരുന്നു. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഓട്ടോമാറ്റിക് ഡോർ തുറന്ന നിലയിൽ വാഹനം ഓടിച്ചതിനും സുരക്ഷാ നടപടികൾ പാലിക്കാത്തതിനുമാണ് കേസ്.

കൂടാതെ, കുട്ടി എന്തുകൊണ്ടാണ് ചാടിയത് എന്നതുമായി ബന്ധപ്പെട്ട് അങ്കമാലി പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതശരീരം പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group