
കൊല്ലം: കൊല്ലം തിരുമംഗലം ദേശീയപാതയിൽ വാഹനാപകടം. നിയന്ത്രണംവിട്ട ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശി ഇസക്കിക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. തൂത്തുകുടിയിൽ നിന്നും കശുവണ്ടി കയറ്റി കൊല്ലത്തേക്ക് വരുവായിരുന്ന വാഹനം മുൻപിൽ നേന്ത്രക്കായയുമായി പോയ ചരക്ക് ലോറി ഇടിക്കുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ഇസക്കി ഉണ്ടായിരുന്ന വാഹനത്തിൻറെ ക്യാബിൻ പൂർണ്ണമായും തകർന്നു. പരിക്കേറ്റ ഇയാളെ തൂത്തുക്കുടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group