കോട്ടയം മണർകാട് ഓടിക്കൊണ്ടിരുന്ന പിക്കപ് വാനിന്റെ മുകളിലേക്ക് വൻ മരം കടപുഴകി വീണു; ഒഴിവായത് വന്‍ ദുരന്തം

Spread the love

കോട്ടയം: ഓടിക്കൊണ്ടിരുന്ന പിക്കപ് വാനിന്റെ മുകളിലേക്ക് വൻ മരം കടപുഴകി വീണു.മണർകാട് – കിടങ്ങൂർ റോഡിൽ കോളേജ് കവലയിലാണ് സംഭവം
വാഹനം നിയന്ത്രണം തെറ്റാതെ നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഡ്രൈവർക്ക് പരിക്കേൽക്കാതെ രക്ഷപെട്ടു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌.ഈ സമയം റോഡില്‍ വാഹനങ്ങളും കാല്‍നടക്കാരും കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

video
play-sharp-fill

മണർകാട് പഞ്ചായത്ത്‌ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും കെ. എസ്. ഈ. ബി. പ്രവർത്തകരുടെയും സഹായത്തോടെ മരം വെട്ടി മാറ്റിയാണ് റോഡ് ഗതാഗതം പുനസ്ഥാപിച്ചത്.