അലക്ഷ്യമായി റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ ചിങ്ങവനത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു: സഹോദരിയും സഹോദരനും ഗുരുതരാവസ്ഥയിൽ

അലക്ഷ്യമായി റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ ചിങ്ങവനത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു: സഹോദരിയും സഹോദരനും ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

കോട്ടയം: അലക്ഷ്യമായി റോഡ് മുറിച്ച് കടന്ന യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടമായ വാഹനം രണ്ടു വാഹനങ്ങളിലേയ്ക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരായ സഹോദരനും സഹോദരിയ്ക്കും ഗുരുതര പരിക്ക്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചിങ്ങവനം പുത്തൻപാലം ജംഗ്ഷനിലായിരുന്നു അപകടം. അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരും ചിങ്ങവനം സ്വദേശികളുമായ എറിക്‌സ് (18), എൽദ (13) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ട്യൂഷനു പോയ എൽദയെ തിരികെ വിളിച്ചു കൊണ്ട് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു എറിക്. ഇതിനിടെ പുത്തൻപാലം സ്വദേശിയായ യുവാവ് അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഇതിനിടെ ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ എസ് യുവി 500 എന്ന കാർ റോഡ് മുറിച്ച് കടന്ന യുവാവിനെ രക്ഷിക്കാനായി റോഡിന്റെ ഒരു വശത്തേയ്ക്ക് വെട്ടിച്ചു മാറ്റി. ഈ സമയം വാഹനം റോഡരികിലൂടെ പോകുകയായിരുന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. കാറിന്റെ അടിയിൽ കുടുങ്ങിപ്പോയ സ്‌കൂട്ടർ മീറ്ററുകളോളം വലിച്ചു നീക്കിയ ശേഷമാണ് വാഹനം നിന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇതിനിടെ എസ്.യുവി മറ്റൊരു കാറിലും ഇടിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group