
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കെഎസ്ആർടിസി ബസ്സുകളും പാൽ വണ്ടിയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. ഒരേ ദിശയിൽ ആയിരുന്ന മൂന്നു വാഹനങ്ങളും ഒന്നിനുപുറകെ മറ്റൊന്നായി ഇടിക്കുകയായിരുന്നു.
മുന്നിൽ പോയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സ് ആളെ ഇറക്കാനായി നിർത്തി. അതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടുപ്പുറകെ വന്ന മറ്റൊരു
കെഎസ്ആർടിസി ബസ് പുറകിൽ ഇടിച്ചു. അതിൻറെ തൊട്ടു പുറകിൽ പാൽവണ്ടിയും വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചെറിയ പരിക്കുകൾ ഉള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.