
ബൈക്കിടിച്ച് റോഡിൽ കിടന്ന വയോധിക രക്തം വാർന്ന് മരിച്ചു; സംഭവം കോഴിക്കോട് മുക്കത്ത്
കോഴിക്കോട്: മുക്കത്ത് ബൈക്ക് ഇടിച്ച് വയോധിക മരിച്ചു. മണാശ്ശേരി സ്വദേശി കദീജയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ മുക്കം കരിയകുളങ്ങരയിലായിരുന്നു അപകടം.
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിക്കുകയായിരുന്നു. സഹായം ലഭിക്കാതെ 10 മിനിറ്റോളം വയോധിക റോഡിൽ കിടക്കേണ്ടിവന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കദീജയെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Third Eye News Live
0