ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം

Spread the love

നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് പിതാവ് മകനും മരിച്ചു. ഇന്ന് രാവിലെ 10 ന് കാടാമ്പുഴ മാറാക്കര കീഴ്മുറിയിലാണ് സംഭവം.കുന്നത്തു പടിയൻ ഹുസൈൻ (65)മകൻ ഹാരിസ് ബാബു (30)എന്നിവരാണ് മരിച്ചത്.ഇറക്കമുള്ള സ്ഥലത്ത് നിന്നാണ് നിയന്ത്രണം തെറ്റി ബൈക്ക് ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി കിണറ്റിലേയ്ക്ക് വീണത്. കിണറിൽ ചുറ്റുമതിൽ ഉണ്ടായിരുന്നതിനാൽ ചെങ്കല്ല് മുഴുവനായി ദേഹത്തേക്ക് വീഴുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.