play-sharp-fill
ഫോട്ടോഗ്രഫിയെ ജീവിതമാക്കിയ യുവാവിന് റോഡിൽ ദാരുണാന്ത്യം: പനമ്പാലത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

ഫോട്ടോഗ്രഫിയെ ജീവിതമാക്കിയ യുവാവിന് റോഡിൽ ദാരുണാന്ത്യം: പനമ്പാലത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഫോട്ടോഗ്രഫിയെ ജീവന് തുല്യം സ്‌നേഹിച്ച ഫോട്ടോഗ്രാഫർക്ക് റോഡ് അപകടത്തിൽ ദാരുണാന്ത്യം. ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ് രണ്ടു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രാണനോട് മല്ലടിച്ച യുവാവാണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. ഫോട്ടോഗ്രാഫറായ തിരമ്പുഴ വേദഗിരി കിടങ്ങയിൽ ബേബി തോമസിന്റെ മകൻ ഡെഫിൻ ബേബിയാണ് (20) മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഡെഫിന്റെ ജീവൻ എടുത്ത ബൈക്ക് അപകടമുണ്ടായത്. മെഡിക്കൽ കോളേജ് – പനമ്പാലം റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ ഡെഫിൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ ഡെഫിൻ അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞത് രണ്ടു ദിവസമാണ്. ഡെഫിൻ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലത്രയും പ്രാർത്ഥനയുമായി സുഹൃത്തുക്കളും ആശുപത്രിയുടെ വരാന്തയിലുണ്ടായിരുന്നു. ഒടുവിൽ സുഹൃത്തുക്കളുടെ പ്രാർത്ഥനകൾ വിഭലമാക്കി ഡെഫിൻ ജീവിതത്തിൽ നിന്നും മടങ്ങി.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് മരണം സംഭവിച്ചത്. അമ്മ: സോഫി ബേബി. സംസ്‌കാരം ഞായറാഴ്ച മൂന്നിന് കോട്ടയ്ക്കപുറം സെൻറ് മാത്യൂസ് പള്ളിയിൽ.