നെടുംകുന്നത്ത് വീട്ടിൽനിന്നു റോഡിലേക്കിറങ്ങിയ കാറിൽ മിനിവാൻ ഇടിച്ച് അപകടം; കാർ യാത്രികരായ രണ്ടുപേർക്കു പരിക്ക്; പരിക്കേറ്റവരെ കങ്ങഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

നെടുംകുന്നം: കങ്ങഴ-കോവേലി റോഡിൽ കണ്ണംചിറയിൽ കാറും മിനിവാനും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർക്കു പരിക്കേറ്റു.

video
play-sharp-fill

ദേവഗിരി കണ്ണംചിറയിൽ അതുൽ ഓടിച്ച കാറിൽ മിനിവാൻ വന്നിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബന്ധു ഷേർലി ടോം, ശാലിനി എന്നിവർക്കാണ് പരിക്കേറ്റത്.

വീട്ടിൽനിന്നു റോഡിലേക്കിറങ്ങിയ കാറിൽ കങ്ങഴ ഭാഗത്തുനിന്നു വന്ന മിനിവാൻ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൻ്റെ ഒരുവശം ഭാഗികമായി തകർന്നു. പരിക്കേറ്റവരെ നാട്ടുകാർ കങ്ങഴയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശി പ്പിച്ചു.