ഗുരുവായൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കോട്ടയം എസ്.പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നാലുപേർ മരിച്ചു

ഗുരുവായൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കോട്ടയം എസ്.പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നാലുപേർ മരിച്ചു

സ്വന്തംലേഖകൻ

കോട്ടയം : തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.
ഗുരുവായൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കോട്ടയം എസ്.പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസറും, കുടുംബവും സഞ്ചരിച്ചിരുന്ന കാർ , ലോറിയുമായി കൂട്ടിയിടിച്ചു രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നാലുപേരാണ് മരിച്ചത്.
സിവിൽ പോലീസ് ഓഫീസർ പ്രമോദ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.പ്രമോദിന്റെ ഭാര്യ നിഷ (33), മകൾ ദേവനന്ദ (3), ഭാര്യ പിതാവ് ആലുവ സ്വദേശി രാമകൃഷണൻ, പ്രമോദിന്റെ സഹോദരിയുടെ മകൾ നിവേദിത (2) എന്നിവരാണ് മരിച്ചത്.പ്രമോദിനും മകൻ അഭിദേവിനും പരിക്കേറ്റു.

തൃശ്ശൂരിന് സമീപം കൈപ്പമംഗലത്താണ് വൈകുന്നേരത്തോടെ അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group