video
play-sharp-fill
കൂത്താട്ടുകുളം അമ്പലക്കുന്നിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു വിദ്യാർത്ഥിയും ബന്ധുവായ പെൺകുട്ടിയും മരിച്ചു

കൂത്താട്ടുകുളം അമ്പലക്കുന്നിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു വിദ്യാർത്ഥിയും ബന്ധുവായ പെൺകുട്ടിയും മരിച്ചു

സ്വന്തംലേഖകൻ

കൂത്താട്ടുകുളം: എംസി റോഡിൽ കൂത്താട്ടുകുളത്തിന് സമീപം അമ്പലക്കുന്നിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി ഉൾപ്പടെ രണ്ടു പേർ മരിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശി പുതുപ്പറമ്പിൽ അനിയുടെ മകൻ എബി അനി (14), അനിയുടെ ജേഷ്ഠന്‍റെ മകൾ അലീന എൽസ ജേക്കബ് (18) എന്നിവരാണ് മരിച്ചത്.

 

കാറിലുണ്ടായിരുന്ന അനിക്ക് പരിക്കേറ്റു. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വിദേശത്തു നിന്നെത്തിയ അലീനയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു പിതാവും മകനും. മൂവരും കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കാർ ഓടിച്ചിരുന്ന അനി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായി കരുതപ്പെടുന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group