play-sharp-fill
നീണ്ടൂർ കൈപ്പുഴയിൽ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ബസിനടിയിലേയ്ക്ക് ഇടിച്ചു കയറി: നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

നീണ്ടൂർ കൈപ്പുഴയിൽ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ബസിനടിയിലേയ്ക്ക് ഇടിച്ചു കയറി: നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: കൈപ്പുഴ നീണ്ടൂരിൽ നാലംഗ കുടുംബം സഞ്ചരിച്ച സ്കൂൾ സ്വകാര്യ ബസിനടിയിലേയ്ക്ക് ഇടിച്ചു കയറി. സാരമായി പരിക്കേറ്റെങ്കിലും അത്യാഹിതം സംഭവിക്കാതെ രക്ഷപെട്ടു.


കടുത്തുരുത്തി കൊല്ലം പറമ്പിൽ ഷിജി (44) , ഭാര്യ ബിന്ദു (41) , മക്കളായ ജെറാൾഡ് (12) , ജോസഫ് (7) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന വന്ദന ബസിന്റെ മുന്നിലെ ടയറിന്റെ തൊട്ടുപിന്നിലായാണ് സ്കൂട്ടർ ഇടിച്ച് കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ശനിയാഴ്ച രാവിലെ 11.30 ഓടെ കൈപ്പുഴ നീണ്ടൂർ റോഡിൽ കൈപ്പുഴ കുരിശ് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം. അതിരമ്പുഴ റോഡിൽ നിന്നും നീണ്ടൂർ റോഡിലേയ്ക്ക് കയറുകയായിരുന്നു സ്വകാര്യ ബസ്. നീണ്ടൂർ ഭാഗത്ത് നിന്നും എത്തിയ സ്കൂട്ടർ നിയന്ത്രണം നഷ്ടമായി ബസിന്റെ അടിയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ നാലു പേരെയും പുറത്തെടുത്തത്. ഇതു വഴി എത്തിയ ഓട്ടോറിക്ഷയിൽ ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഷിജിയ്ക്ക് തലയ്ക്കും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ബിന്ദുവിനും തലയ്ക്കാണ് പരിക്ക്. അപകടത്തെ തുടർന്ന് കൈപ്പുഴ റോഡിൽ ഗതാഗതം തടസപ്പെട്ടു.