സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ വിദ്യാർത്ഥികളെ സ്വകാര്യ ബസ് ഇടിച്ചു ; മൂന്ന് കോളേജ് വിദ്യാർഥിനികൾക്ക് പരിക്ക്

Spread the love

കോഴിക്കോട് : വടകര മടപ്പള്ളിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ വിദ്യാർഥികള്‍ക്ക് പരിക്ക്.

video
play-sharp-fill

മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥികള്‍ക്കാണ് പരിക്കേറ്റത്.

കണ്ണൂരില്‍നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പൻ എന്ന ബസ് ആണ് ഇവരെ ഇടിച്ചത്. പരിക്കേറ്റ ശ്രേയ (19), ദേവിക(19), ഹൃദ്യ(19)എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച്‌ കടക്കുകയായിരുന്നു കുട്ടികള്‍. ആദ്യപകുതി കഴിഞ്ഞപ്പോള്‍ കണ്ണൂർ ഭാഗത്തുനിന്നും ഒരു ലോറി വേഗതയില്‍ കടന്നുപോയി. തൊട്ടുപിന്നിലെത്തിയ ബസ് ആണ് ഇവരെ ഇടിച്ചത്. ബസ് ചോമ്ബാല പോലീസ് കസ്റ്റഡിയിലെടുത്തു.